ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​റു​മാ​യി പി​എം​എ​ഫ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, September 16, 2020 10:25 PM IST
ദോ​ഹ:. ഖ​ത്ത​റി​ൽ പു​തു​താ​യി സ്ഥാ​ന​മേ​റ്റ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ദീ​പ​ക് മി​ത്ത​ലു​മാ​യി പി​എം​എ​ഫ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എം.​പി. സ​ലീം, ഖ​ത്ത​റി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഷി​ക് മാ​ഹി, അ​ജി കു​ര്യാ​ക്കോ​സ്, സീ​ഷാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തു​ക​യും ചെ​യ്തു.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ളെ​പ​റ്റി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും മ​റ്റു ഭാ​ര​വാ​ഹി​ക​ളും അ​ദ്ദേ​ഹ​ത്തി​ന് വി​വ​രി​ച്ചു കൊ​ടു​ത്തു കോ​ണ്‍​സു​ല​ർ പാ​സ്പോ​ട്ട് സ​ർ​വീ​സു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ർ നേ​രി​ടു​ന്ന കാ​ല​താ​മ​സ​വും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും പാ​സ്പോ​ട്ടു​ക​ളും മ​റ്റും ഡെ​ലി​വ​റി ചെ​യ്യു​വാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​വാ​നും പ്ര​സി​ഡ​ന്‍റ് നി​ർ​ദേ​ശം വ​യ്ക്കു​ക​യും അ​തേ​പ​റ്റി പ​ഠി​ച്ചു​ന​ട​പ്പി​ൽ വ​രു​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് അം​ബാ​സി​ഡ​ർ ഉ​റ​പ്പു ന​ൽ​കി.

കോ​വി​ഡ് ഖ​ത്ത​റി​ൽ രൂ​ക്ഷ​മാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ പി​എം​എ​ഫി​ന്‍റെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, എം​ബ​സി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​നും വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട് ചെ​യ്തു ബു​ദ്ധി​മു​ട്ടി​യ​വ​രെ നാ​ട്ടി​ൽ എ​ത്തി​ച്ച​തി​നും പി​എം​എ​ഫ് ഗ്ലോ​ബ​ൽ നേ​താ​ക്ക​ളെ​യും ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ളെ​യും അം​ബാ​സി​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ