കു​വൈ​റ്റ് കെഎം​സി​സി​യു​ടെ എ​ട്ടാ​മ​ത് ചാ​ർ​ട്ട​ർ വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി
Saturday, July 4, 2020 9:39 PM IST
കു​വൈ​റ്റ് സി​റ്റി: കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​ക്കൊ​ണ്ട് കു​വൈ​ത്ത് കെഎം​സി​സി. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​വ​ൽ മാ​ർ​ട്ടു​മാ​യി സ​ഹ​ക​രി​ച്ച് ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​നം ക​രി​പ്പൂ​രി​ലെ​ത്തി. ശ​നി​യാ​ഴ്ച കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ എ​യ​ർ​ബ​സ് പ​റ​ന്നു​യ​ർ​ന്ന​തോ​ടെ കു​വൈ​റ്റ് കെ.​എം​സി​സി ചാ​ർ​ട്ട​ർ ചെ​യ്ത​യ​ച്ച വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം എ​ട്ടാ​യി.

തീ​ർ​ത്തും കി​ട​പ്പി​ലാ​യ ഒ​രു രോ​ഗി​യും ര​ണ്ട് വീ​ൽ​ചെ​യ​ർ യാ​ത്ര​ക്കാ​രും ഗ​ർ​ഭി​ണി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യാ​ണ് വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പ​റ​ന്ന​ത്. കു​വൈ​റ്റ് കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ടി.​പി. അ​ബ്ദു​ൾ​റ​ഹി​മാ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എ​ഞ്ചി.​മു​ഷ്താ​ഖ്, ഷ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യും വേ​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ അ​ജ്മ​ൽ വേ​ങ്ങ​ര, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യും താ​നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ഹം​സ ക​രി​ങ്ക​പ്പാ​റ, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​മീ​ദ് മൂ​ടാ​ൽ, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ, ട്ര​ഷ​റ​ർ അ​യ്യൂ​ബ്, ജി​ല്ല സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​ത്താ​ർ, മു​ജീ​ബ് നി​റ​മ​രു​തൂ​ർ, അ​ഷ​റ​ഫ് സ​ബ്ഹാ​ൻ, ശു​ക്കൂ​ർ, ഷാ​ഫി, മു​ജീ​ബ് കോ​ട്ട​ക്ക​ൽ, വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം നി​ല​ന്പൂ​ർ, ഷ​മീ​ർ വ​ളാ​ഞ്ചേ​രി, മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി, റി​യാ​സ് ഏ​റ​നാ​ട്, നൗ​ഷാ​ദ് വെ​ട്ടി​ച്ചി​റ, ഷ​മീ​ർ മേ​ക്ക​ട്ട​യി​ൽ, മു​ഹ​മ്മ​ദ് ക​മാ​ൽ മ​ഞ്ചേ​രി, മു​ബ​ഷി​ർ ത​ങ്ങ​ൾ, റ​ഹീം തി​രൂ​ർ, ഷ​മീം തി​രൂ​ർ, അ​യ്യൂ​ബ് തി​രൂ​ര​ങ്ങാ​ടി, അ​ഷ്റ​ഫ് മ​ല​പ്പു​റം, റാ​ഫി ആ​ലി​ക്ക​ൽ, നാ​സ​ർ വ​ണ്ടൂ​ർ, ആ​ബി​ദ് ത​ങ്ങ​ൾ, മ​ർ​സൂ​ഖ് വ​ള്ളി​ക്കു​ന്ന്, അ​ബ്ദു​ള്ള മ​ഞ്ചേ​രി, ഫ​സ്ലു കൊ​ണ്ടോ​ട്ടി, ഹു​സ​ൻ​കു​ട്ടി, മ​ജീ​ദ് ന​ന്തി, കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ക​ട​മേ​രി എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ