‘ഇൻസ്‌പെരിയ’ കാമ്പസ് കോൺഫറൻസ് ഡോ:സംഗീത്‌ ഇബ്രാഹിം നയിക്കും
Sunday, December 1, 2019 8:27 PM IST
ദുബായ് :യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെയും ദുബായ് കെ.എം.സി.സി നാല്പത്തിയഞ്ചാം വാർഷികത്തിന്‍റെയും ഭാഗമായും കെ.എം.സി.സി കാമ്പസ് വിഭാഗം ഹൈസ്‌കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ’ഇൻസ്‌പെരിയ’ കാമ്പസ് കോൺഫറൻസ് ഷാർജ ഇസ്‌ലാമിക് ബേങ്ക് വൈസ് പ്രസിഡന്‍റും പ്രശസ്‌ത പരിശീലകനുമായ ഡോ:സംഗീത്‌ ഇബ്രാഹിം നയിക്കും.

’ഇൻസ്‌പെരിയ’ കാമ്പസ് കോൺഫറൻസ് ലോഗോ പ്രകാശനം രാമനാഥപുരം എം.പി നവാസ് ഗനി നിര്‍വഹിച്ചു.

ഡിസംബർ 6ന് (വെള്ളി) രാവിലെ 9 മുതൽ 12 വരെ അൽബറാഹ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് കോൺഫറൻസ്. പുതിയ കാലത്തിന്‍റെ സാധ്യതകളിലേക്കും വ്യക്തിത്വ-തൊഴിൽ മേഖലകളിലെ നവീന ആശയങ്ങളിലേക്കും വെളിച്ചം പകരാനുള്ള വേദിയായാണ് കാമ്പസ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

യുഎഇ യുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ അറബ് പ്രമുഖരും അക്കാഡമിക് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.

താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വാട്സാപ് നമ്പറിലോ 0506569834,0556743258 [email protected] ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യണമെന്ന്‍ ചെയര്‍മാന്‍ ഒ.മൊയ്തു, ജനറൽ കൺവീനർ സലാം കന്യപ്പാടി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ