പല്ലശന ഓണത്തല്ല് ആചരണം
1453750
Tuesday, September 17, 2024 1:50 AM IST
കൊല്ലങ്കോട്: പല്ലശന ഭരിച്ചിരുന്ന നമ്പൂതിരി രാജാവിനെ ചതിച്ച് കൊന്നതിനെ അനുസ്മരിച്ച് ആണ്ടുതോറും ആചരിക്കുന്ന ഓണത്തല്ല് ആഘോഷമായി. സമീപ പ്രദേശങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ആചാര ഓണത്തല്ല് കാണാൻ തിരുവോണ നാളിൽ എത്തിയിരുന്നു. പഴയ കാവിൽ മന്ദാടിയാർ സമുദയത്തിന്റേയും പുറത്ത് ഇതര സമുദായങ്ങളും നടത്തിയ ഓണത്തല്ല് കാണികൾക്ക് ആവേശം പകർന്നു.
ഓണത്തല്ലിന്റെ ഐതിഹ്യം പല്ലശന ഭരിച്ചിരുന്ന നമ്പൂതിരിയെ അയൽ നാടുവാഴികൾ യുദ്ധ വ്യവസ്ഥകൾ ലംഘിച്ച് ചതിച്ചു കൊലപ്പെടുത്തിയെന്നും ഇതോടെ അയൽ നാട്ടുവാസികൾ തമ്മിൽ ചതിപ്പക പടർന്നെന്നും നീണ്ടസമയത്തിനു ശേഷം കോഴിക്കോട് സാമൂതി രാജാവ് പ്രശ്നപരിഹാരത്തിനു മുന്നിലെത്തിയെന്നുമാണ്. ഈ സംഭവത്തിന്റെ അനുസ്മരണം എന്ന നിലയിലാണ് പല്ലശനയിൽ ഓണത്തല്ല് നടത്തുന്നതെന്നാണ് പൂർവികരുടെ സാക്ഷ്യപ്പെടുത്തൽ. സംസ്ഥാനത്ത് പല്ലശനയിൽ മാത്രമാണ് ഇത്തരത്തിലുള്ള യുദ്ധ അനുസ്മരണ ചടങ്ങ് നടത്തിവരുന്നത്.