മീ​ൻ​വ​ല്ലം ചെ​ക്ക്‌​ഡാം ക​വി​ഞ്ഞൊ​ഴു​കി; തു​പ്പ​നാ​ട്‌ പു​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്കഭീ​ഷ​ണി
Friday, June 28, 2024 6:59 AM IST
ക​ല്ല​ടി​ക്കോ​ട്‌: മീ​ൻ​വ​ല്ലം ചെ​ക്ക്‌​ഡാം ക​വി​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​തി​നെതു​ട​ർ​ന്ന് തു​പ്പ​നാ​ട്‌ പു​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്കഭീ​ഷ​ണി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക്കാ​യി തു​പ്പ​നാ​ട്‌ പു​ഴ​യ്ക്കു​കു​റു​കെ മീ​ൻ​വ​ല്ല​ത്തു നി​ർ​മി​ച്ച ചെ​ക്ക്‌​ഡാ​മാ​ണ് ക​വി​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്‌. ചെ​ക്ക്‌​ഡാ​മി​ൽനി​ന്നു​ള്ള വെ​ള്ളം പെ​ൻ​സ്റ്റോ​ക്ക്‌ പൈ​പ്പി​ലൂ​ടെ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം താ​ഴെ കൊ​ണ്ടു​വ​ന്ന് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ച്‌ മൂ​ന്ന് മെ​ഗാ​വാ​ട്ട്‌ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി.

ക​ല്ല​ടി​ക്കോ​ട​ൻ​മ​ല​യി​ൽ​നി​ന്നും അ​രി​പ്പ​നി​ൽ​നി​ന്നും വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കി​ത്തു​ട​ങ്ങി​യ​താ​ണ് തു​പ്പ​നാ​ട്‌ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കാ​ൻ കാ​ര​ണം. പ​ല​യി​ട​ത്തും തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന നാ​ളി​കേ​ര​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി​ട്ടി​ണ്ട്‌. പു​ഴ​യോ​ര​ത്തെ താ​ഴ്‌​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്‌. മ​ഴ ക​ന​ത്താ​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ.