പോ​ക്സോ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ
Friday, June 28, 2024 6:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ല​ടി ഉ​ള്ളാ​ട്ടി​ൽ ആ​ഷി​ക്ക് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെന്ന പ​രാ​തി​യിൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽനിന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ൻ​സ്പെ​ക്ട​ർ ഇ.ആർ. ബൈ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഋ​ഷി​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശാ​ന്ത​കു​മാ​രി, സീനി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ബാ​റ​ക്ക് അ​ലി, പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണസം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.