ജൈവവൈവിധ്യ സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു
1300712
Wednesday, June 7, 2023 12:36 AM IST
മലന്പുഴ: ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുക, വനസന്പത്ത് സംരക്ഷിക്കുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്‍ ലക്ഷ്യത്തോടെ സൈക്കിൾ റാലി സംഘടിപ്പിച്ചു. വനം വന്യജീവി വകുപ്പ് പാലക്കാട് ഡിവിഷൻ, ഒലവക്കോട് വാളയാർ റെയ്ഞ്ച് , ബയോഡൈവേഴ്സിറ്റി മാനേജ് മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് ,ഫോർട്ട് പെഡലേഴ്സ് പാലക്കാട്, മലന്പുഴ ഗ്രാമപഞ്ചായത്ത്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പാലക്കാട്, സഹ്യാദി നേച്ചർ ഒർഗനൈസേഷൻ പാലക്കാട് , ഡെക്കാത്ത ല്ലൻ ഇന്ത്യ,ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. റാലി ധോണി എക്കോ പോയന്റിൽ നിന്ന് പാലക്കാട് ഡിഫ്ഒ കുറ ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്തു.
വാളയാർ റെയ്ഞ്ച് ഓഫീസിൽ സമാപിച്ചു. വാളയാർ റെയ്ഞ്ച് ഓഫീസർ ആഷിക്ക് അലി, ബയോഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മെന്പർ അഡ്വ. ലിജോ പനങ്ങാടൻ , എൻ.എസ്.പി സെക്രട്ടറി വി പ്രവീണ്‍, ഫോർട്ട് പെഡലേ സ് സെക്രട്ടറി ജയറാം കോട്ട പ്ലാവിൽ എന്നിവർ നയിച്ച റാലിയിൽ പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് , അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ ,മലന്പുഴ ഗ്രാമപഞ്ചത്ത് പ്രിസിഡന്റ് രാധികാ മാധവൻ എന്നിവർ പങ്കെടുത്തു.