ന​വീ​ക​രി​ച്ച ഉൗ​ട്ട​റ​പ്പാ​ലം ചെ​റു​വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നാ​യി തു​റ​ന്നു
Tuesday, March 28, 2023 12:37 AM IST
കൊ​ല്ല​ങ്കോ​ട് : ര​ണ്ട​ര മാ​സ​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഉൗ​ട്ട​റ​പ്പാ​ലം ചെ​റു​വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നാ​യി തു​റ​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, നാ​ട്ടു​കാ​ർ, പോ​ലീ​സ് മ​റ്റും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് 50 ല​ക്ഷം ചെല​വി​ൽ ന​വീ​ക​രി​ച്ച പാ​ലം നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്.
പാ​ല​ത്തി​ൽ കെ.​ബാ​ബു എം​എ​ൽ​എ നാ​ട മു​റി​ച്ച് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ സ​ത്യ​പാ​ൽ കൊ​ല്ല​ങ്കോ​ട്, സ​ക്കീ​ർ ഹു​സൈ​ൻ വ​ട​വ​ന്നൂ​ർ, മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശാ​ലി​നി ക​റു​പ്പേ​ഷ്, കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​ൻ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി​പി​ൻ ദാ​സ്, പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രും ച​ട​ങ്ങി​ൽ പ​ങ്ക​ടു​ത്തു.
ന​വീ​ക​രി​ച്ച പ​ാല​ത്തി​ൽ സു​ര​ക്ഷ​യു​ള്ള കൈ​വി​രി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.