ജില്ലാ ഫാർമേഴ്സ് സഹകരണസംഘം ഞാറ്റുവേലച്ചന്ത
1571349
Sunday, June 29, 2025 6:59 AM IST
തൃശൂർ: ജില്ലാ ഫാർമേഴ്സ് സഹകരണസംഘം ഞാറ്റുവേലച്ചന്ത മുൻ എംഎൽഎ അനിൽ അക്കര ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എ. പ്രസാദ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ കെ. രാമനാഥൻ മുഖ്യാതിഥിയായി. സംഘം ഡയറക്ടർമാരായ ഷാജു ചേലാട്ട്, എം. സുജിത് കുമാർ, എം.എസ്. കൃഷ്ണദാസ്, കെ. സുരേഷ്, രതീശൻ വാരണംകുടത്ത്, അന്പിളി രഞ്ജിത്ത്, ആലാട്ട് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.