നഗരവീഥികളിൽ മരണക്കെണിയൊരുക്കി മേയർ കാത്തിരിക്കുന്നു: കോണ്‍ഗ്രസ്
1570892
Saturday, June 28, 2025 1:50 AM IST
തൃശൂർ: നഗരവീഥികളിൽ മരണക്കെണിയൊരുക്കി മേയർ കാത്തിരിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. തൃശൂർ എംജി റോഡിലുണ്ടായ അപകടത്തിൽ പൂങ്കുന്നം ഉദയനഗർ സ്വദേശി വിഷ്ണുദത്ത് മരിച്ച സംഭവത്തിൽ മേയറും ഉദ്യോഗസ്ഥരും ഉത്തരവാദികളാണെന്നും അവർക്കെതിരേ നരഹത്യയ്ക്കു കേസെടുക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്കു നടത്തിയ മാർച്ചിനുശേഷമുള്ള പ്രതിഷേധധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു ജോസഫ് ടാജറ്റ്.
റോഡുകളുടെ ശോച്യാവസ്ഥ യ്ക്കെതിരെ പലതവണ കൗണ്‍സിലിനകത്തും പുറത്തും സമരങ്ങൾ നടത്തിയിട്ടും അതു കണ്ടില്ലെന്നുനടിക്കുന്നതു മേയറുടെ ധാർഷ്ട്യമാണെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കണ്‍വീനർ ടി.വി. ചന്ദ്രമോഹൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോണ്‍ ഡാനിയൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, കെ.എച്ച്. ഉസ്മാൻഖാൻ, അഡ്വ. സിജോ കടവിൽ, ബൈജു വർഗീസ്, രവി താണിക്കൽ, കെ. ഗീരിഷ് കുമാർ, കെ.പി. രാധാക്യഷ്ണൻ, റിസണ്‍ വർഗീസ്, കെ.എൻ.വിജയകുമാർ, പി.ജി. ജയദീപ്, ആശിഷ് മൂത്തേടത്ത്, ജേക്കബ് പൂലിക്കോട്ടിൽ, കെ.സുരേഷ്, മുത്തു തങ്ങൾ, മേഴ്സി അജി, സിന്ധു ആന്റോ ചാക്കോള, റെജി ജോയ്, ലീല, നിമ്മി റപ്പായി എന്നിവർ പ്രസംഗിച്ചു.