അനുമോദനവും ആദരിക്കലും
1567961
Tuesday, June 17, 2025 2:03 AM IST
എരുമപ്പെട്ടി: കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം ഒന്നാംവാർഡ് മഹാത്മാഗാന്ധി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു വിജിയികളെ അനുമോദിച്ചു. ഡിസിസി സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി അധ്യക്ഷനായി. ദീപിക പ്രാദേശികലേഖിക എരുമപ്പെട്ടി പ്രസ്ക്ലബ് സെക്രട്ടറിയുമായ കെ.ആർ. രാധിക ഉൾപ്പടെയുള്ളവരെയാണ് ചടങ്ങിൽ ആദരിച്ചത്.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യാതിഥിയായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.കെ. കബീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, മഹിളാ കോൺഗ്രസ് നേതാക്കളായ സെഫീന അസീസ്, വിനോദിനി, പാലയ്ക്കൽ പഞ്ചായത്ത് മെമ്പർ റീന വർഗീസ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി.എസ്. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂറ് വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണംചെയ്തു.