ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ സ്ത്രീ പിടിയിൽ
1454008
Wednesday, September 18, 2024 3:17 AM IST
വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ 52കാരി പിടിയിൽ. പുതുവൈപ്പ് ബ്ലായിത്തറ വീട്ടിൽ ബിനു ഫ്രഡിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് ഉച്ചയ്ക്ക് രണ്ടോടെ ആശുപത്രിയിൽ എത്തിയ പ്രതി രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡോക്ടറെ തടയുകയും അനുവാദം കൂടാതെ രോഗികളെ പരിശോധിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് ആശുപത്രി അധികൃതർ ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ എറണാകുളം സെൻട്രൽ, തോപ്പുംപടി എന്നീ സ്റ്റേഷനുകളിൽ 10 ഓളം കേസുകൾ നിലവിലുണ്ടെന്ന് ഞാറയ്ക്കൽ സിഐ സുനിൽ തോമസ് അറിയിച്ചു.