കാൻസർ നിയന്ത്രണം; ക്യാമ്പുകൾക്ക് തുടക്കമായി
1452956
Friday, September 13, 2024 3:49 AM IST
മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിൽ ജിയോജിത് ഫൗണ്ടേഷനും വിശ്വനാഥ് കാൻസർ കെയർ ഫൗണ്ടേഷനും കാർക്കിനോസ് ഹെൽത്ത് കെയറും സംയുക്തമായി നടത്തുന്ന സമഗ്ര കാൻസർ നിയന്ത്രണ പരിപാടിയുടെ വാർഡുതല ക്യാമ്പുകൾക്ക് പത്താം വാർഡിൽ തുടക്കമായി. പോത്തനിക്കാട് ഫാമിലി ഹെൽത്ത് സെന്ററിൽ നടത്തിയ ക്യാമ്പ് വാർഡ് അംഗം വിൻസൻ ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ 30 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുമായി ക്രമീകരിച്ചിട്ടുള്ള പദ്ധതിയാണിത്. ഈ ക്യാമ്പിൽനിന്നും കാൻസർ സ്ക്രീനിംഗിന്റെ ഭാഗമായി തുടർ ടെസ്റ്റുകൾ ആവശ്യമായി വരുന്ന എല്ലാവർക്കും സൗജ്യമായി പദ്ധതി മുഖേന നൽകുന്നതാണ്.