തേവര കോളജിൽ സൈബർ സുരക്ഷാ ബോധവത്കരണം
1452129
Tuesday, September 10, 2024 3:47 AM IST
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷാ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് സെമിനാർ നടത്തിയത്.
സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.എസ്. ബിജു അധ്യക്ഷത വഹിച്ചു.
കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി അച്ചാമ്മ ചെറിയാൻ, ടെക് ബൈ ഹാർട്ട് ഡയറക്ടർ ശ്രീനാഥ് ഗോപിനാഥ്, അസി. പ്രഫസർ ക്രിസ്റ്റി ജാക്വലിൻ എന്നിവർ പ്രസംഗിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് കെ.വി. വിപിൻ ദാസ് സെമിനാർ നയിച്ചു.