കാപ്പ ചുമത്തി നാടു കടത്തി
1437468
Saturday, July 20, 2024 3:28 AM IST
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി തുറവൂർ യോർദനാപുരം കൂരൻ വീട്ടിൽ അജയ് യാക്കോബി(24)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ഭവനഭേദനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരി 28 ന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. 2024 ൽ കാപ്പ ചുമത്തി 8 പേരെ ജയിലിലടച്ചു.29 പേരെ നാട് കടത്തി.