കാൻസർ രോഗനിർണയ ക്യാന്പ്
1337136
Thursday, September 21, 2023 5:44 AM IST
ഇലഞ്ഞി: പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇലഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തിയ കാൻസർ രോഗനിർണയ ക്യാന്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷരായ മാജി സന്തോഷ്, ഷേർളി ജോയി, ജിനി ജിജോയ്, പഞ്ചായത്തംഗങ്ങളായ മോളി എബാഹം, ജോർജ് ചന്പമല, ജയശ്രീ സനൽ, സുമോൻ ചെല്ലപ്പൻ, സന്തോഷ് കോരപ്പിള്ള, സുജിതാസദൻ എന്നിവർ പ്രസംഗിച്ചു.