ജില്ലാതല പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി
1300254
Monday, June 5, 2023 12:29 AM IST
കാക്കനാട് : പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ല വികസനോത്സവം പ്രഗതി 2023ന്റെ ഭാഗമായി ബ്ലോക്ക്തല മത്സര വിജയികളെ ഉൾപ്പെടുത്തി ജില്ലാതല പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ കിക്ക് ഓഫ് ചെയ്തു. ഫൈനൽ മത്സരത്തിൽ കൊച്ചി കോർപറേഷനിൽനിന്നും പങ്കെടുത്ത സ്റ്റാർ ബോയ്സ് ഒന്നാം സ്ഥാനവും കൂവപ്പടി ബ്ലോക്കിൽ നിന്നും പങ്കെടുത്ത പുനർജനി എഫ്സി രണ്ടാം സ്ഥാനവും നേടി വിജയിച്ചു.
തൃക്കാക്കര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പൻ സമ്മാനദാനം നിർവഹിച്ചു. വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സ്മിത സണ്ണി, സുനീറ ഫിറോസ്, ഷിമി മുരളി, കെ. സന്ധ്യ, സോളി വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.