"കാന്റിക് ഡി നോയല്‍' അഞ്ചാം സീസണ് 14ന്
1485227
Sunday, December 8, 2024 3:45 AM IST
കട്ടപ്പന: ഹൈറേഞ്ചിലെ ഏറ്റവും വലിയ കരോള്‍ഗാന മത്സരമായ "കാന്റിക് ഡി നോയല്‍' അഞ്ചാംസീസണ്‍ 14ന് വൈകിട്ട് അഞ്ചിന് ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുമെന്ന് മാനേജര്‍ ഫാ. ജോണ്സണ് മുണ്ടിയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിഎസ്ടി സഭാ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ അസി. പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് തടത്തില്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായകന് ലിബന്‍ സ്കറിയയാണ് വിധികര്‍ത്താവ്. ജെപിഎം ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്സണ്എന്നിവര് വിശിഷ്ടാതിഥികളാകും.
സംസ്ഥാനത്തുടനീളമുള്ള 15 കരോള്‍ ഗാന ടീമുകള്‍ മത്സരിക്കും. ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 15,000, 10000, 5,000, 4,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ്, ബിഎഡ് കോളജുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജെപിഎം ആര്‍ട്സ് ആൻഡ്് സയന്‍സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍മാരായ ലെഫ്. സജീവ് തോമസ്, ടോംസണ് ജോസഫ്, നിതിന്‍ അമല്‍ ആന്റണി എന്നിവരും പങ്കെടുത്തു.