കട്ടപ്പന സോണിൽ ജപമാല റാലി
1598650
Friday, October 10, 2025 10:26 PM IST
അണക്കര: കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണം കട്ടപ്പന സോണിലെ വിവിധ സബ്സോണുകളുടെ നേതൃത്വത്തിൽ ജപമാല റാലി നടത്തും.
അണക്കര സബ്സോണിൽ ഇന്ന് രാവിലെ 7.30ന് ചക്കുപ്പള്ളം കർമലമാതാപ്പള്ളിയിൽനിന്നാരംഭിച്ച് വൈകുന്നേരം 6.30 ന് കരുണാപുരം സെന്റ് മേരീസ് പള്ളിയിൽ സമാപിക്കും.
കല്ലാർ സബ്സോണിൽ രാവിലെ എട്ടിന് എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ ആരംഭിച്ച് വൈകുന്നേരം ആറിന് കല്ലാർ ലൂർദ് ഗ്രോട്ടോയിൽ സമാപിക്കും.
നെടുങ്കണ്ടം സബ്സോണിൽ രാവിലെ 7 30ന് പൊന്നാമല സെന്റ്് മേരീസ് പള്ളിയിൽ ആരംഭിച്ച് വൈകുന്നേരം ആറിന് മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളിയിൽ ദിവ്യകാരുണ്യ ആരാധനയോടെ സമാപിക്കും.
കുമളി സബ്സോണിൽ 18ന് രാവിലെ എട്ടിന് നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളിയിൽ ആരംഭിച്ച് വൈകുന്നേരം ആറിന് മുരിക്കടി പള്ളിയിൽ സമാപിക്കും.
ഉപ്പുതറ സബ്സോണിൽ 18 രാവിലെ എട്ടിന് പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച് വൈകുന്നേരം ആറിന് ചാവറ ധ്യാനകേന്ദ്രത്തിൽ സമാപിക്കും. കാഞ്ഞിരപ്പള്ളി രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. കുര്യക്കോസ് വടക്കേടത്ത് സമാപന സന്ദേശം നൽകും.
കട്ടപ്പന സബ്സോണിൽ 20ന് ജപമാല റാലി നടക്കും. രാവിലെ 7.30ന് കട്ടപ്പന ഫൊറോനപ്പള്ളിയിൽ വികാരി ഫാ. ജോസ് മംഗലത്തിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ സമാപിക്കും. ഇടുക്കി രൂപത വികാരി ജനറാൾ മോണ്. ഏബ്രാഹം പുറയാറ്റ് സമാപന സന്ദേശം നൽകും.
ഇരട്ടയാർ സബ് സോണിൽ 31ന് ജപമാല റാലി നടക്കും. രാവിലെ 7.30ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളിയിൽനിന്ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോനപ്പള്ളിയിൽ സമാപിക്കും.