വേളാങ്കണ്ണി തീർഥാടനത്തിന് പോയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
1598651
Friday, October 10, 2025 10:26 PM IST
രാജാക്കാട്: വേളാങ്കണ്ണി തീർഥാടനത്തിന് പോയ വ്യാപാരി ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. രാജാക്കാട്ട് നിർമല ഫാർമസി നടത്തുന്ന കോനൂർ കെ.ജെ. സണ്ണി (67)യാണ് മരിച്ചത്.
വേളാങ്കണ്ണിയിലെത്തി ലോഡ്ജിൽ മുറിയെടുത്ത ശേഷം പള്ളിയിൽ പോയി വ്യാഴാഴ്ച രാത്രി 8.30ഓടെ ലോഡ്ജിൽ തിരിച്ചെത്തി മുറി വേക്കേറ്റ് ചെയ്യുകയാണെന്ന് റിസപ്ഷനിൽ പറഞ്ഞശേഷം ബാഗ് എടുക്കുന്നതിനായി മുറിയിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ ലോഡ്ജ് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ തറയിൽ വീണുകിടക്കുകയായിരുന്നു. ഉടനെ വേളാങ്കണ്ണിയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേളാങ്കണ്ണി പോലീസ് ബന്ധുക്കളെ വിവരമറിയിച്ച് മേൽനടപടികൾ സ്വീകരിച്ചു.
നാഗപട്ടണം ഒരപ്പൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 11.30ന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ. ഭാര്യ: എൽസമ്മ മുല്ലക്കാനം ചിറ്റടിയിൽ കുടുംബാംഗം. മക്കൾ: ആന്റോ, നിമ്മി, ജോഷി. മരുമക്കൾ: പ്രീതി തെക്കേക്കര (ചെമ്മലമറ്റം), സാം കളീക്കൽ (രാജാക്കാട്), ഡയാന മുണ്ടാടൻ (അങ്കമാലി).