കട്ടപ്പന നഗരത്തിലെ മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
1460126
Thursday, October 10, 2024 12:37 AM IST
കട്ടപ്പന: കട്ടപ്പന നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഏഴു ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. പുതിയ ബസ് സ്റ്റാൻഡിലെ ആര്യസ്,ചെന്നാട്ട്മറ്റം ജംഗ്ഷനിലെ റഹ്മത്ത്, ബൈപാസ് റോഡിലെ രാജേശ്വരി ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്്പന്നങ്ങളും പിടികൂടിയത്.
നിയമവിരുദ്ധമായി പ്രവർത്തിച്ച ഹോട്ടലുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് അറിയിച്ചു. കട്ടപ്പന ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലിൽ നിന്നു കഴിഞ്ഞദിവസം കപ്പബിരിയാണിയിൽ പുഴുവിനെ കണ്ടതായി പരാതി ഉണ്ടായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനയുമായി നഗരസഭ രംഗത്ത് വന്നത്.