മാനസികാരോഗ്യ വാരാഘോഷം
1598646
Friday, October 10, 2025 10:26 PM IST
മൂലമറ്റം: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബിഷപ് വയലിൽ മെഡിക്കൽ സെന്ററിൽ മാനസികാരോഗ്യ വാരാഘോഷം നടത്തി.
സമാപന സമ്മേളനം തൊടുപുഴ ഐഎംഎ പ്രസിഡന്റ് ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു.
ഡിപ്പാർട്ട്മെന്റ് മേധാവി സിസ്റ്റർ ഡോ. ആനി സിറിയക് മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. സി.വി. ജേക്കബ് പ്രസംഗിച്ചു.
ബിഷപ് വയലിൽ നഴ്സിംഗ് സ്കൂൾ വിദ്യാർഥികളും മൂലമറ്റം സെന്റ് ജോസഫ് കോളജിലെ എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളും ബോധവത്കരണ പരിപാടികൾ അവതരിപ്പിച്ചു.