ത​കാ​രാ​റി​ലാ​യ ഓ​ട്ടോ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Tuesday, July 2, 2024 5:33 AM IST
ഇ​ടു​ക്കി: പു​തു​താ​യി വാ​ങ്ങി​യ പെ​ട്ടി ഓ​ട്ടോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ക​രാ​റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് വാ​ഹ​ന​ത്തി​ന്‍റെ വി​ല തി​രി​കെ ല​ഭി​ക്കാ​നോ പു​തി​യ വാ​ഹ​ന​ത്തി​നോ അ​വ​കാ​ശ​മു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ഇ​തി​നു വേ​ണ്ടി പ​രാ​തി​ക്കാ​ര​നോ അ​ദ്ദേ​ഹം ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​യാ​ൾ​ക്കോ ഇ​ടു​ക്കി ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

കോ​ട​തി ചെ​ല​വും ന​ഷ്ട​പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ടാ​ൻ വാ​ഹ​ന ഉ​ട​മ​യ്ക്ക് ക​ഴി​യു​മെ​ന്നും സൗ​ജ​ന്യ നി​യ​മ സ​ഹാ​യ​ത്തി​ന് ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യെ സ​മീ​പി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ത​ക​രാ​റി​ലാ​യ വാ​ഹ​നം മാ​റ്റി ന​ൽ​കാ​ത്ത​തി​നെത്തു​ട​ർ​ന്ന് വാ​ഹ​ന​യു​ട​മ ഷൈ​ജു വെ​ള്ള​യാം​കു​ടി​യി​ലെ ഷോ​റൂ​മി​ന് മു​ന്നി​ൽ കി​ട​പ്പു സ​മ​രം തു​ട​ങ്ങി​യെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​ട്ട് പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ് മ​റ്റ് ന​ട​പ​ടി​ക​ൾ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്.