കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, July 2, 2024 5:33 AM IST
വെ​ള്ളി​യാ​മ​റ്റം: കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ധ്യാ​പി​ക​യ്ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​പ്പ​ടി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ പൂ​ച്ച​പ്ര വ​യ​ലി​ൽ ആ​തി​ര​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​വെ​ള്ളി​യാ​മ​റ്റം ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​റ​ക്കു​ളം ഭാ​ഗ​ത്തുനി​ന്ന് വ​ന്ന കാ​റും പൂ​ച്ച​പ്ര ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ഓ​ട്ടോ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ ആ​തി​ര​യെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടൗ​ണി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന വി​ധ​ത്തി​ലു​ള്ള ഓ​ട്ടോ പാ​ർ​ക്കിം​ഗാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.