വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യി
Wednesday, July 3, 2024 3:48 AM IST
അ​ടി​മാ​ലി: വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി. മു​നി​യ​റ അ​മേ​രി​ക്ക​ൻകു​ന്ന് വ​ള്ള​ക്ക​ട​വ് കു​ന്പ​ളം പു​ഴ​യി​ൽ സു​ധീ​റി (50) നെ​യാ​ണ് കാ​ണാ​താ​യ​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പൊ​ൻ​മു​ടി ഡാ​മി​ന്‍റെ ഭാ​ഗ​മാ​യ വ​ള്ള​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം.​

സു​ധീ​റും സു​ഹൃ​ത്തും മീ​ൻ പി​ടി​ക്കാ​നാ​യി വ​ള്ള​ത്തി​ൽ പോകുന്ന​തി​നി​ടെ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സു​ധീ​റി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യിട്ടുംകണ്ടെത്തിയി​ല്ല.