ജാതി സർട്ടിഫിക്കറ്റ്: പ്ര​തി​ഷേ​ധമാ​ർ​ച്ചി​നി​ടെ ഉ​ന്തും ത​ള്ളും
Thursday, July 4, 2024 3:51 AM IST
മൂ​ന്നാ​ർ: തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ ഇ​ന്ത്യ ദ​ളി​ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഉ​ന്തും ത​ള്ളും. മാ​ർ​ച്ച് ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞ​താ​ണ് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തു മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

സർട്ടിഫിക്കറ്റ് നൽകാൻ 1950​ന് മു​ൻ​പ് കേ​ര​ള​ത്തി​ൽ താ​മ​സി​ച്ച രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ധ​ർ​ണ​യി​ൽ നേ​താ​ക്ക​ളാ​യ ഗോ​വി​ന്ദ​രാ​ജ്, ശാ​ന്തി മു​രു​ക​ൻ, ക​വി​ത​കു​മാ​ർ, പ്ര​വീ​ണ, സ​ന്തോ​ഷ്, കാ​മ​രാ​ജ്, രാ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.