പുളിമൂട്ടിൽ ട്രോഫി: രാജഗിരി ജേതാക്കൾ
1340018
Wednesday, October 4, 2023 12:08 AM IST
തൊടുപുഴ: ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച വൈഎംസിഎ കപ്പ് ഫിൻസ്വിമ്മിംഗ് ചാന്പ്യൻഷിപ്പിൽ എറണാകുളം രാജഗിരി സ്വിമ്മിംഗ് അക്കാദമി ജേതാക്കളായി. തൊടുപുഴ തോപ്പൻസ് സ്വിമ്മിംഗ് സെന്റർ രണ്ടാം സ്ഥാനം നേടി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മത്സരം ഉദ്ഘാടനം ചെയ്തു.
പുളിമൂട്ടിൽ സിൽക്സ് സ്പോണ്സർ ചെയ്ത എവർറോളിംഗ് ട്രോഫി തൊടുപുഴ എസ്എച്ച്ഒ സുമേഷ് സുധാകരൻ ജേതാക്കൾക്ക് സമ്മാനിച്ചു. വൈഎംസിഎ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. തോമസ്, സംസ്ഥാന അണ്ടർ വാട്ടർ സ്പോട്സ് അസോസിയേഷൻ സെക്രട്ടറി എം.കെ. അർച്ചന എന്നിവർ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിൽ അലൻ ലിയോണ്‍സ്, എൻ.കെ.ആൻസില്ല, പി.ജെ.അഭിനവ്, തെരേസ് മരിയ, എസ്.ഡി.അക്ഷയ്, മെഹ്റിൻ ആസിഫ്, ജോയ് ജോസ് തോപ്പൻ, കെ.എസ്. വൈശാഖി, പി.ജെ. ജൊഹാൻ ജൂലിയൻ, നാഥനിയ വി.കാട്ടുന്പുറം, ജിൻസൻ പി.ജോസ്, ഡെന്നി അലക്സ്, അന്പിളി ജോസ്, ഡി.എം.ദേവദാസ്, മോളി സി.മാത്യു, എൻ.എസ്.ദേവാനന്ദ്, പി.പ്രസന്ന കുമാരി, പ്രഫ. കെ.സി.സെബാസ്റ്റ്യൻ എന്നിവർ വ്യക്തിഗത ചാന്പ്യന്മാരായി.