ലോക വയോജനദിന ആഘോഷം
1339793
Sunday, October 1, 2023 11:25 PM IST
നെടുങ്കണ്ടം: സീനിയർ സിറ്റിസൺസ് അസോസിയേഷൻ തൂവൽ യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ തൂവലിൽ വയോജന ദിനാചരണം നടന്നു. യോഗത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ള 45 പേർ പങ്കെടുത്തു.
90 വയസിനു മുകളിൽ പ്രായമുള്ള മൂന്ന് അംഗങ്ങളെ പഞ്ചായത്തംഗം ലിനിമോൾ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്നു നടന്ന സ്നേഹ വിരുന്നിൽ എഴുപതോളം പേർ പങ്കെടുത്തു.
അടിമാലി: അന്താരാഷ്ട്ര വയോജന ദിനാഘോഷം അടിമാലിയിൽ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിമാലി സോപാനം ഓഡിറ്റോറിയത്തിലാണ് വയോജന ദിനാചരണം നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ഇടവെട്ടി: അന്താരാഷ്ട്ര വയോജന ദിനം ഇടവെട്ടി പഞ്ചായത്ത് മാർത്തോമ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു