കാർഷിക വികസന ബാങ്ക് നവീകരിച്ച ഓഫീസ് തുറന്നു
1339491
Saturday, September 30, 2023 11:57 PM IST
കരിമണ്ണൂർ: തൊടുപുഴ കാർഷിക വികസന ബാങ്കിന്റെ നവീകരിച്ച കരിമണ്ണൂർ ബ്രാഞ്ച് ഓഫീസ് കരിമണ്ണൂർ പള്ളിക്കു സമീപം വരിക്കശേരി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു.
നവീകരിച്ച ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു.സ്ട്രോംഗ് റൂം ഉദ്ഘാടനം കാർഷിക വികസന ബാങ്ക് ഇടുക്കി റീജണൽ മാനേജർ ജോസഫ് തോമസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ഉടുന്പന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജ്, പഞ്ചായത്ത് മെംബർ ആൻസി സിറിയക്, കരിമണ്ണൂർ സെന്റ് മേരീസ് ഫോറാന പള്ളി വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു ജോർജ് എന്നിവർ പ്രസംഗിച്ചു.