കാർഷിക ഗ്രാമ വികസന ബാങ്ക് കരിമണ്ണൂർ ബ്രാഞ്ച് ഉദ്ഘാടനം 25ന്
1337603
Friday, September 22, 2023 11:04 PM IST
കരിമണ്ണൂർ: തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച കരിമണ്ണൂർ ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം 25നു രാവിലെ പത്തിന് പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കും. ഇതോടൊപ്പം സ്വർണ പണയ വായ്പാ പദ്ധതിയും ആരംഭിക്കും.
പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ പള്ളിക്കു സമീപമുള്ള വരിക്കശേരി ബിൽഡിംഗിൽ നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ്, ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു വറവുങ്കൽ, സെക്രട്ടറി എം. ഹണിമോൾ തുടങ്ങിയവർ പ്രസംഗിക്കും.