സഹോദയ കലോത്സവം: കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
1337026
Wednesday, September 20, 2023 11:08 PM IST
അടിമാലി: സഹോദയ കലോത്സവത്തിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യദിവസത്തെ മൽസരം അവസാനിച്ചപ്പോൾ 560 പോയിന്റുകളുമായി തൂക്കുപാലം വിജയമാത പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്താണ്.
556 പോയിന്റുമായി അടിമാലി വിശ്വദീപ്തി രണ്ടാം സ്ഥാനത്തും അണക്കര മൗണ്ട് ഫോർട്ട് സ്കൂൾ 541 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 523 പോയിന്റുകളുള്ള ക്രിസ്തുജ്യോതി രാജാക്കാടാണ് നാലാം സ്ഥാനത്ത്.
കലോത്സവം ഇന്നു സമാപിക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മൂവാറ്റുപുഴ സിഎംഐ കാർമൽ പ്രൊവിൻഷ്യാൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ നിർവഹിക്കും. ഇടുക്കി ജില്ല സഹോദയാ പ്രസിഡന്റ് ഫാ.ബിജോയി സ്കറിയ അധ്യക്ഷത വഹിക്കും.