നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ചു
1301091
Thursday, June 8, 2023 10:55 PM IST
പീരുമേട്: ടൗണിൽ പോസ്റ്റ് ഓഫിസിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്.
ചങ്ങനാശേരിയിൽനിന്നു വണ്ടിപ്പെരിയാരിലേക്ക് വരികയായിരുന്ന കാർ പോസ്റ്റ് ഓഫീസിനു സമീപം ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
എതിരേ വന്ന ബസിന് സൈഡ് കൊടുത്തപ്പോൾ കാർ നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്നു പറയുന്നു. ഓട്ടോ റിക്ഷയിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടു സംഭവിച്ചു. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.