പരസ്യ ബോർഡുകളും ബാനറുകളും നീക്കംചെയ്തു
1301084
Thursday, June 8, 2023 10:51 PM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലും ടൗണുകളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകളും ബാനറുകളും നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ചെറുതോണി, തടിയമ്പാട്, കരിമ്പൻ, വാഴത്തോപ്പ് തുടങ്ങിയ ടൗണുകളിലെ കച്ചവട സ്ഥാപനങ്ങളുടെ മുന്പിൽ ഇലക്ട്രിക് പോസ്റ്റുകൾ കൈയേറിയും ഗതാഗതത്തിനു തടസമുണ്ടാക്കുന്ന രീതിയിൽ റോഡ് കൈയേറിയും സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നീക്കിയത്.
പൊളിച്ചുമാറ്റിയ സാധനങ്ങൾ ചെറുതോണിയിലുള്ള ടൗൺ ഹാളിലേക്കു മാറ്റി. പൊതുമരാമത്തു വകുപ്പ് അസി. എഞ്ചിനീയർ എത്തി പരിശോധിച്ചശേഷം ബോർഡുകൾ തരംതിരിച്ച് ലേലം ചെയ്യും.