ധൂമചൂർണം പുകച്ച് അണുവിമുക്തമാക്കും
1300103
Sunday, June 4, 2023 11:04 PM IST
രാജാക്കാട്: രാജാക്കാട് ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനമായ ഇന്നു വൈകുന്നേരം അഞ്ചിനു രാജാക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും അപരാജിത ധൂമചൂർണം ഔഷധക്കൂട്ട് പുകച്ച് അന്തരീക്ഷം അണുവിമുക്തമാക്കും.
അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ഹരിതസേനാംഗങ്ങളെ ഏല്പിക്കണമെന്നും പ്ലാസ്റ്റിക് കത്തിക്കുകയോ പൊതുസ്ഥലത്ത് മാലിന്യം തള്ളുകയോ ചെയ്താൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഈ വിവരം തെളിവുസഹിതം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മൃതദേഹം കണ്ടെത്തി
മുട്ടം: മധ്യവയസ്കനെ മലങ്കര ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളപ്രയ്ക്കു സമീപം മഞ്ഞപ്ര ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുള്ള തായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. 55 വയസ് തോന്നിക്കും. മുട്ടം പോലീസ് മേൽനടപടി സ്വീകരിച്ചു മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.