ശബരി ബാലികാസദനം മന്ദിരോദ്ഘാടനം
1281276
Sunday, March 26, 2023 10:14 PM IST
കുടയത്തൂർ: സരസ്വതി വിദ്യാനികേതൻ ശബരി ബാലികാസദനത്തിന്റെ പുതിയ മന്ദിരോദ്ഘാടനം കേന്ദ്ര മന്ത്രി ബിസേശ്വർ ടുഡു നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ബിപിസിഎൽ കൊച്ചിൻ റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ കെ. അജിത് കുമാർ മുഖ്യാതിഥിയായരുന്നു. ബാലികാസദനം പ്രസിഡന്റ് കെ.എൻ. രഘു അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ അനിൽ മോഹൻ, കുടയത്തൂർ ഭാസ്കർ റാവു ട്രസ്റ്റ് ചെയർമാൻ റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ ഹരി സി. ശേഖർ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, മലഅരയ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരപിള്ള എന്നിവർ പ്രസംഗിച്ചു.
ഭാസ്കർ റാവു മെമ്മോറിയൽ എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബാലികാസദനം.
ഇതിന്റെ രണ്ടാം നിലയാണ് കൊച്ചിൻ ഷിപ്പ് യാർഡിന്റെയും ബിപിസിഎല്ലിന്റെയും സാന്പത്തിക സഹായത്തോടെ പൂർത്തിയാക്കിയത്.