ഗ്രാമപഞ്ചായത്ത് മെംബറുടെ വീട്ടില്‍ എക്സൈസ് റെയ്ഡ്
1263991
Wednesday, February 1, 2023 10:34 PM IST
നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് മെംബറുടെ വീട്ടില്‍ എക്സൈസ് റെയ്ഡ്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് മെംബര്‍ ഷിബു ചെരികുന്നേലിന്റെ വീട്ടിലാണു കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. പരിശോധനയില്‍ ഒന്നും ലഭിച്ചില്ലെന്നും പരാതിയെത്തുടര്‍ന്നാണു പരിശോധന നടത്തിയതെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
വീട്ടിനുള്ളില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, തന്നെ അപമാനിക്കാനുള്ള ആസുത്രിത നീക്കമാണു നടന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കിയെന്നും ഷിബു ചെരികുന്നേല്‍ പറഞ്ഞു.
പ്രായമായ അമ്മയും ഭാര്യയും പെണ്‍കുട്ടികളും മാത്രമുള്ള സമയത്താണു റെയ്ഡ് നടത്തിയതെന്നും ഒന്നര മണിക്കൂറോളം വീടും പരിസരവും കന്നുകാലിക്കൂടും പരിശോധിച്ചെന്നും ഷിബു പറയുന്നു. റെയ്ഡ് നടക്കുന്ന സമയം ഷിബു വാര്‍ഡിലെ അങ്കണവാടികളിലെ റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു.
യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ഷിബു പിന്നീട് കേരള കോൺഗ്രസ്-എമ്മിൽ ചേർന്നിരുന്നു.