പ്രളയത്തില്‍ തകര്‍ന്ന സൈലന്റ്വാലി റോഡ് പുനർനിർമിക്കാൻ നടപടിയില്ല
1225227
Tuesday, September 27, 2022 10:36 PM IST
മൂന്നാര്‍. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന സൈലന്റ് വാലി റോഡു നന്നാക്കുവാന്‍ നടപടിയായില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണ്. ഗൂഡാര്‍വിള, സൈലന്റ്വാലി, നെറ്റിമേട് എന്നിവിടങ്ങളിലുള്ള നൂറു കണക്കിന് തൊഴിലാളികളാണ് റോഡില്ലാത്തു മൂലം വലയുന്നത്.
തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡിന്റെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായിട്ടും പണികള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് റോഡുപണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.