സിഎസ്ഐ സഭാ 75ാം വാർഷികം: ദീപശിഖാ പ്രയാണം ആരംഭിച്ചു
1223916
Friday, September 23, 2022 10:14 PM IST
മറയൂർ: സിഎസ്ഐ സഭാ 75ാം വാർഷികത്തോടനുബന്ധിച്ച് ദീപശിഖ പ്രയാണം ഇന്നലെ മറയൂരിൽനിന്നു ആരംഭിച്ചു.
കൊച്ചിൻ മഹാ ഇടവകയുടെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണം മറയൂർ സിഎസ്ഐ പള്ളിയിൽ ബിഷപ് ബി.എൻ. ഫെൻ വൈദിക സെക്രട്ടറി റവ. പ്രയെസ് തൈപ്പറമ്പിനെ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
27ന് ചെന്നൈ സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ 24 ഡയോസിസുകളിൽനിന്നുള്ള ദീപശിഖാ പ്രയാണം എത്തിച്ചേരും.
1947 സെപ്റ്റംബർ 27നാണ് സിഎസ്ഐ സഭ ഇവിടെ രൂപംകൊണ്ടത്.