തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്റർവ്യൂ
1223597
Thursday, September 22, 2022 10:13 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലികാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തും. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, ലാബ്ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നി തസ്തികളിലാണ് നിയമനം.
നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർ വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം 27 ന് രാവിലെ 10 ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. ഫോണ്: 04862 222630.
വാർഷികം 25ന്
നെയ്യശേരി: അഗ്രോ ഫുഡ് പ്രൊഡ്യൂസർ കന്പനി വാർഷിക പൊതുയോഗം നാളെ മൂന്നിന് കന്പനി ഹാളിൽ ചേരും. ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി , പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്ക് 3000 രൂപ വീതം കാഷ് അവാർഡ് നൽകും . 2022 വർഷത്തിൽ പാസായ കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷിതാവിന്റെ അംഗ നന്പർ സഹിതം 25 നു വൈകുന്നേരം അഞ്ചിനകം ബാങ്കിൽ അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് റോയി കെ .പൗലോസ് അറിയിച്ചു.