റവ.ഡോ. ചാക്കോ പുത്തന്‍പുരയ്ക്കലിന് യാത്രയയപ്പ് നല്‍കി
Saturday, June 22, 2024 6:48 AM IST
കോ​ട്ട​യം: മു​ന്‍ റെ​ക്ട​ര്‍ റ​വ. ഡോ. ​ചാ​ക്കോ പു​ത്ത​ന്‍പു​ര​യ്ക്ക​ലി​നു കാ​ര്‍മ​ല്‍ഗി​രി സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി യാ​ത്ര​യ​യ​യപ്പു ന​ല്കി. ഇ​രു​പ​ത്തേ​ഴു വ​ര്‍ഷം ആ​ത്മീ​യ പി​താ​വ്, ആ​നി​മേ​റ്റ​ര്‍, അ​ധ്യാ​പ​ക​ന്‍, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ് , പ്രൊ​ക്കു​റേ​റ്റ​ര്‍, ലൈ​ബ്രേ​റി​യ​ന്‍,

റെ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ കാ​ര്‍മ​ല്‍ഗി​രി​യി​ല്‍ സ്തു​ത്യ​ര്‍ഹ​മാ​യ വൈ​ദി​ക​പ​രി​ശീ​ല​ന​ത​പ​സ്യ പൂ​ര്‍ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വി​ജ​യ​പു​രം രൂ​പ​താം​ഗ​വു​മാ​യ റ​വ.​ഡോ. ചാ​ക്കോ പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍ തെ​ള്ള​കം ഇ​ട​വ​ക വി​കാ​രി​യാ​യി​ട്ടാ​ണ് നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്.​

നൂ​റോ​ളം പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​ല്‍ ആ​ദ്യ​മാ​യി പു​തി​യ നി​യ​മ​ത്തിന്‍റെ ബൈ​ബി​ള്‍ പ​ദ​കോ​ശ​വും ഇ​ന്‍റര്‍ലി​നെ​യാ​ര്‍ ബൈ​ബി​ളും സൂ​ചി​കാ​ബൈ​ബി​ളും ത​യാ​റാ​ക്കി​യ ബൈ​ബി​ള്‍ പ​ണ്ഡി​ത​നാ​ണ്. കാ​ര്‍മ​ല്‍ഗി​രി റി​സ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്, കാ​ര്‍മ​ല്‍ഗി​രി മ്യൂ​സി​യം, ആ​ര്‍ച്ചു​ബി​ഷ​പ്പ് ദാ​നി​യേ​ല്‍ അ​ച്ചാ​രു​പ​റ​മ്പി​ല്‍ സ്മാ​ര​ക ലൈ​ബ്ര​റി എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന​സ​സ​ന്ത​തി​ക​ളാ​ണ്.