എസി കനാല്‍ തുറക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്
1460852
Monday, October 14, 2024 2:44 AM IST
കുട്ടനാട്: എസി കനാല്‍ പള്ളാത്തുരുത്തിവരെ തുറന്ന് വെള്ളക്കെട്ട് ഒഴിക്കണമെന്നും കനാല്‍ തുറക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ്. ചങ്ങനാശേരി മനയ്ക്കച്ചിറ മുതല്‍ ഒന്നാങ്കരവരെ കെട്ടിക്കിടക്കുന്ന കടകലും പോളയും നീക്കം ചെയ്ത് ആഴം കൂട്ടി മനക്കയ്ച്ചിറ ടൂറിസം യാഥാര്‍ഥ്യമാക്കണം.
കനാല്‍ കൈയേറി നിര്‍മിച്ചിരിക്കുന്ന വലിയ രണ്ടു പാലങ്ങള്‍, രാമങ്കരി, കിടങ്ങറ മേപ്രാല്‍ പാലങ്ങള്‍ പൊളിച്ചുനീക്കണം. എസി കനാല്‍ തുറക്കുന്നതു സംബന്ധിച്ച് മദ്രാസ് ഐഐടി പഠനറിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.
ഇതു സംബന്ധിച്ച് നവംബറില്‍ വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ചങ്ങനാശേരിയില്‍ സെമിനാര്‍ നടത്തുമെന്നും കനാല്‍ തുറക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം ഉദ്ഘാടനം ചെയ്യ്തു. ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, അതിരൂപതാ സെക്രട്ടറി സൈബി അക്കര, കെ.എസ്. ആന്റണി, ഫൊറോന ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ട്രഷറാര്‍ കെ.പി മാത്യൂ, ബാബു വള്ളപ്പുര,
തോമസുകുട്ടി മണക്കുന്നേല്‍, ജോസഫ് കാര്‍ത്തികപ്പള്ളി, തങ്കച്ചന് പുല്ലു ക്കാട്ട്, മേരിക്കുട്ടി പാറക്കടവില്‍, ജോസി കല്ലുകളം, ഷാജി മരങ്ങാട്, ലിസി ജോസ്, ലാലിമ്മ ടോമി, സെബാസ്റ്റ്യന്‍ ഞാറങ്ങാട്ട്, സോജ അലക്സ്, പ്രഭ ബിന്നു, വിജി മുണ്ടയ്ക്കല്‍ എന്നിവര്‍പ്രസംഗിച്ചു.