മണ്ണാറശാല യുപി സ്കൂൾ അക്ഷര സുകൃതം ശതാബ്ദിയാഘോഷം
1460688
Saturday, October 12, 2024 3:12 AM IST
ഹരിപ്പാട്: മണ്ണാറശാല യുപി സ്കൂള്‍ അക്ഷര സുകൃതം ശതാബ്ദി ആഘോഷം നാളെ മുതല്‍ 2025 ഒക്ടോബര്‍ വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയദശമി ദിനമായ നാളെ മൂന്നിന് സ്കൂളില്‍ നടക്കുന്ന മഹാസമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷനാകും. സ്കൂള്‍ മാനേജര്‍ എം.കെ പരമേശ്വരന് നമ്പൂതിരി പതാക ഉയര്‍ത്തും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്. നാഗദാസ്, പ്രഥമാധ്യാപിക കെ.എസ്. ബിന്ദു, നഗരസഭാ ചെയര്മാന് കെ.കെ. രാമകൃഷ്ണന്, വൈസ് ചെയര്‍പേഴ്സണ്‍ സുബി പ്രജിത്ത്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, എസ്. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, കൗണ്‍സിലര്‍ എസ്. രാധാമണിയമ്മ, കയര്‍ ഫെഡ് ചെയര്മാന് ടി.കെ ദേവകുമാര്‍, ബി. ബാബുപ്രസാദ്, കെ. സോമന്, സി. പ്രസാദ്, കെ.കെ. സുരേന്ദ്രനാഥ്, സി.വി. രാജീവ്, ജെ. ദിലീപ്, ഷാഫി കാട്ടില്‍, അഡ്വ. ബി. രാജശേഖരന്, കെ. അശോകപ്പണിക്കര്‍, തളിക്കല്‍ മാധവന് നമ്പൂതിരി, സുനി സാഗര്‍, അബ്ദുള്‍ ജബ്ബാര്‍, ഫാ. സി.എ. ഐസക്, ആയാപറമ്പ് രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകിട്ട് അഞ്ചിന് എറണാകുളം നാടന്‍പാട്ടുപുര കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ നാവോറ്-നാട്ടുപാട്ടരങ്ങ് എന്നിവ നടക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സെമിനാറുകള്‍, വികസന പദ്ധതികള്‍, ആധ്യാപക-പൂര്‍വാധ്യാപക സംഗമം, പൂര്‍വ വിദ്യാര്‍ഥിസംഗമം, പ്രദര്‍ശനങ്ങള്‍, ജില്ലാ, ഉപജില്ലാതല മത്സരങ്ങള്‍ എന്നിവ നടക്കും.
ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ്നടന്നു. വാര്‍ത്താസമ്മേളനത്തില്‍ എസ്. നാദാസ്, എന്‍.ജയദേവന്,കെ.എസ് ബിന്ദു, സി. പ്രകാശ് എന്നിവര്‍ പങ്കെടുത്തു.