20 വർഷത്തിനുശേഷം പോലീസ് പിടിയിൽ
1460104
Thursday, October 10, 2024 12:11 AM IST
തുറവൂര്‍: കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി അടിപിടി കേസുകളിലെ പ്രതി 20 വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞു വരികെയായിരുന്ന എഴുപുന്ന പഞ്ചായത്ത് പാലയ്ക്കല്‍ വീട്ടില്‍ ഷീബന്‍ എന്നുവിളിക്കുന്ന ഷിബു (55) ആണ് 20 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി.
കോട്ടയം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചുവരവെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.