കുട്ടനാട്: ഒറ്റപ്പെടലിന്റെ ദു:ഖത്തിൽ കഴിയുന്നവരെ ചേർത്ത് പിടിച്ചും കള്ളത്തരങ്ങൾ ഒന്നുമില്ലാതെ എല്ലാവർക്കും ഒരേ പോലെ വസിക്കാൻ കഴിയുന്ന നാടായി മാവേലി വിഭാവനം ചെയ്തപോലെ മാറാൻ കഴിയണമെന്നും ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു.
ക്രൈസ്തവ അല്മായ ഐക്യവേദി സംസ്ഥാന സമിതി കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷൻ സെന്ററിൽ നടത്തിയ കാരുണ്യ സ്പർശം-2024 ഓണാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ അല്മായ ഐക്യവേദി സംസ്ഥാന വർക്കിംഗ് ചെയർമാൻ ബിജു വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി സന്തോഷ് ശാന്തികൾ മുഖ്യപ്രഭാഷണം നടത്തി. ഔസേപ്പച്ചൻ ചെറുകാട്, കത്തോലിക്ക കോൺഗ്രസ് അതിരൂപത സെക്രട്ടറി ചാക്കപ്പൻ ആന്റണി പഴേയ പള്ളത്തുശേരി, കോൺഗ്രസ് നേതാവ് അലക്സാണ്ടർ പുത്തൻപുര, മദർ തെരേസ ഫൗണ്ടേഷൻ ചെയർമാൻ ലാലി ഇളപ്പുങ്കൽ, പിതൃവേദി ചങ്ങനാശേരി അതിരൂപതാ ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം, വർഗീസ് മാത്യൂ നെല്ലിക്കൽ, ജോണി പത്രോസ്, പി.സി. മോനിച്ചൻ പൂവകളം തുടങ്ങിയവർ പ്രസംഗിച്ചു.