പള്ളിപ്പുറം പള്ളിയിൽ ഇന്ന് വിശുദ്ധ ചാവറയച്ചൻ അനുസ്മരണം
1443490
Saturday, August 10, 2024 12:00 AM IST
പള്ളിപ്പുറം: ചരിത്രപ്രസിദ്ധ മരിയൻ-ചാവറ തീർഥാടനകേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാളിനോടനുബന്ധിച്ച് ഇന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ അനുസ്മരണം നടക്കും. ചാവറയച്ചൻ വൈദിക വിദ്യാർഥിയായിരുന്നതും വികാരിയായിരുന്നതും പള്ളിപ്പുറം പള്ളിയിൽ മാത്രമാണ്.
വിശുദ്ധൻ പള്ളിപ്പുറത്തുണ്ടായിരുന്ന കാലയളവിൽ ഉപയോഗിച്ചിരുന്ന ഒറ്റക്കല്ലിൽ തീർത്ത മാമ്മോദീസ തൊട്ടി, കിണർ എന്നിവ ഇവിടെ കാണാവുന്നതാണ്. എല്ലാവർഷവും ജനുവരിയിൽ ആദ്യ ഞായറാഴ്ച ചാവറയച്ചന്റെ തിരുനാളും ജനുവരി 16ന് വിശുദ്ധന്റെ ആത്മീയ ഗുരുവായിരുന്ന പാലയ്ക്കൽ തോമാ മല്പാൻ അനുസ്മരണവും വിശുദ്ധ കുർബാനയും നടക്കും.
തിരുനാള്‍ തിരുക്കര്‍മങ്ങള്‍
രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന, നിത്യസഹായമാതാവിന്റെ നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്യാക്കോസ് ഏലിയാസച്ചൻ അനുസ്മരണം, ജപമാല, പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, വാഴ്വ്. മുഖ്യകാർമികൻ: റവ.ഡോ. ബിജു വടക്കേൽ സിഎംഐ. സഹകാർമികർ: ഫാ. ജയിംസ് പുതുശേരി സിഎംഐ, ഫാ. ജയ്സൺ പരപ്പിള്ളി സിഎംഐ.