നെഹ്റു ട്രോഫി: തുഴച്ചില്‍ക്കാരുടെ വിവരങ്ങള്‍ നല്‍കണം
1438283
Monday, July 22, 2024 11:41 PM IST
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആര്‍ഡിഒ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്യാപ്റ്റന്മാര് 29-ന് മുന്‍പ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുള്ള മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ ഇറിഗേഷന്‍ ഡിവിഷന് ഓഫീസില്‍ തുഴച്ചില്‍കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ടു പാസ്പോര്‍ട്ട് ഫോട്ടോസൈസ് സഹിതം നല്‍കണമെന്ന് നെഹ്റു ട്രോഫി ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
വഞ്ചിപ്പാട്ട് മത്സരത്തിന്
25 വരെ രജിസ്റ്റര്‍ ചെയ്യാം
ആലപ്പുഴ: വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള മത്സരാര്‍ഥികള്‍ക്ക് 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളില്‍ കുട്ടനാട് ശൈലി, വെച്ച് പാട്ട് എന്നീ ഇനങ്ങളിലും ആറന്മുള ശൈലിയില്‍ പുരുഷന്മാര്ക്ക് മാത്രമായിട്ടുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യമെത്തുന്ന 50 ടീമുകളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.
കഴിഞ്ഞവര്‍ഷം എവറോളിംഗ് ട്രോഫികള്‍ കരസ്ഥമാക്കിയ ടീമുകള്‍ 25ന് മുമ്പായി ആലപ്പുഴ, ബോട്ട് ജെട്ടിക്ക് എതിര്‍വശത്തുള്ള മിനി സിവില്സ്റ്റേഷന് അനക്സിന്റെ രണ്ടാം നിലയിലുള്ള ആലപ്പുഴ, ഇറിഗേഷന്‍ ഡിവിഷന്, എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ട്രോഫികള്‍ എത്തിക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറും എന്‍ടിബിആര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനറുമായ എം.സി. സജീവ്കുമാര്‍ അറിയിച്ചു.
ഓഫീസ് തുറന്നു
ആലപ്പുഴ: ജലോത്സവത്തിന്റെ ഓഫീസ് റവന്യു ഡിവിഷണല്‍ ഓഫീസില്‍ എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തവണ ഏറ്റവും മികച്ചതായി നെഹ്റു ട്രോഫി സംഘടിപ്പിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടന്നുവരുന്നതായി എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന് അധ്യക്ഷനായി.
ഹൗസ് ബോട്ടുകള്‍ മാറ്റി
പാര്‍ക്ക് ചെയ്യണം
ആലപ്പുഴ: നെഹ്റു ട്രോഫി മത്സര വളളംകളിക്കു മുന്നോടിയായി സ്റ്റാര്‍ട്ടിംഗ് ഡിവൈസിന്റെയും ട്രാക്കിന്റെയും പന്തലിന്റെയും നിര്‍മാണം നടത്തേണ്ടതിനാല്‍ ആലപ്പുഴ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഹൗസ് ബോട്ടുകള്‍ ഓഗസ്റ്റ് 11ന് വൈകുന്നേരം ആറുവരെ മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് എന്‍ടിബിആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറായ ആലപ്പുഴ ഇറിഗേഷന്‍ ഡിവിഷന്, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.
എക്സിക്യൂട്ടീവ് യോഗം 25ന്
ആലപ്പുഴ: വള്ളംകളിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 25ന് വൈകിട്ട് 4.30ന് കളക്ടറേറ്റ് കോംപൗണ്ടിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.