നി​ര്‍​ധ​ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്‌​നം പൂ​വ​ണി​യു​ന്നു
Sunday, June 30, 2024 11:34 PM IST
മു​ഹ​മ്മ: നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് പി.​പി. ചി​ത്ത​ര​ഞ്ജന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മ​ണ്ണ​ഞ്ചേ​രി ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​ഞ്ചി​മ​ക്കും സ​ഹോ​ദ​ര​ന്‍ മ​ഞ്ചി​ത്തി​നു​മാ​ണ് അ​പ്ര​തീ​ക്ഷി​ത സ്വ​പ്നസാ​ഹ​ല്യംപോ​ലെ വീ​ട് സ്വ​ന്ത​മാ​കു​ന്ന​ത്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 21 -ാം ​വാ​ര്‍​ഡി​ല്‍ വാ​ത്തി​ക്കാ​ട്ട് മേ​ഘ​രാ​ജി​ന്‍റെ​യും പ്ര​മീ​ള​യു​ടെ​യും മ​ക്ക​ളാ​ണി​വ​ര്‍.

ഈ ​കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്നസാ​ക്ഷാ​ത്കാ​ര​ത്തി​ന് മു​ന്‍​കൈയെടു​ത്ത ന​ന്മനി​റ​ഞ്ഞ​വ​ര്‍ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ചി​ത്ത​ര​ഞ്ജന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് ഏ​ഴു ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ട് ന​ല്‍​കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ശീ​ല്‍ നാ​ല​ക​ത്ത് പ​റ​ഞ്ഞു. മ​ഞ്ജി​മ​യു​ടെ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് അ​ഭി​മാ​ന നി​മി​ഷ​മാ​യി കാ​ണു​ന്നു​വെ​ന്നു മ​ഞ്ജി​മ​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യം ന​വ​കേ​ര​ളാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ അ​ധ്യാ​പി​ക വി​ധു ന​ഹാ​ര്‍ പ​റ​ഞ്ഞു.

മ​ണ്ണ​ഞ്ചേ​രി സ്‌​കൂ​ളി​ല്‍നി​ന്ന് എ​സ്എ​സ്എ​ല്‍​സിക്ക് ​എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ന്‍ അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും കു​ട്ടി​ക​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. വീ​ട്ടി​ല്‍ ചെ​ന്ന​പ്പോ​ഴാണ് ഇ​വ​രു​ടെ ദു​രി​ത​ജീ​വി​തം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഷീ​റ്റ് മേ​ഞ്ഞ ചെ​റി​യ വീ​ട്ടി​ലാ​ണ് നാ​ലാം​ഗ കു​ടും​ബം ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ ദുഃ​ഖം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം എ​ന്ന ചി​ന്ത​യോ​ടെ​യാ​ണ് അ​ധ്യാ​പ​ക​ര്‍ വീ​ടുവി​ട്ടി​റ​ങ്ങി​യ​ത്.

ക്ലാ​സ് ടീ​ച്ച​റാ​യ വി​ധു ന​ഹാ​റി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് വീ​ടെ​ന്ന സ്വ​പ്ന​ത്തി​ന് സാ​ക്ഷാ​ത്കാ​ര​മേ​കി​യ​ത്. ഈ ​അ​ധ്യാ​പി​ക അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ഫ്‌​ളോറി​ഡ​യി​ലെ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഈ ​കു​ടും​ബ​ത്തി​ന് വീ​ടുവ​ച്ചു​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് വീ​ട് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​ശീ​ല്‍​കു​മാ​ര്‍ നാ​ല​ക​ത്ത്, സെ​ക്ര​ട്ട​റി ലി​ജോ പ​ണി​ക്ക​ര്‍, ട്ര​ഷ​റ​ര്‍ സൈ​മ​ണ്‍ പാ​റ​ത്താ​ഴം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മ​ന​സു​ക​ളി​ല്‍ ഇ​ടംനേ​ടി​യ സം​ഘ​ട​ന​യാ​ണി​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. അ​ജി​ത്കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍.​ റി​യാ​സ്, പ​ഞ്ചാ​യ​ത്ത് ​വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ജു​മൈ​ല​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ഹ​രി​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. റ​ഷീ​ദ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ, എ​ന്‍​ജി​നി​യ​ര്‍ അ​നി​ല്‍ കു​മാ​ര്‍ ജി​ത്തു​സ്, ഹെ​ഡ്മി​സ്ട്ര​സ് എം.​കെ. ജ്യോ​തി​ഷ്‌​കു​മാ​രി, മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് സു​ജാ​ത​കു​മാ​രി, ക്ലാ​സ് ടീ​ച്ച​ര്‍ വി​ധു ന​ഹാ​ര്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഡി.​ ദി​ലീ​പ് കു​മാ​ര്‍, അ​ധ്യാ​പ​ക​രാ​യ ബീ​ന, പ്ര​മീ​ള, സു​മാദേ​വി, അ​നി​ലാ മ​ന്മ​ഥ​ന്‍, സി​ന്ധു, മു​ഹ​മ്മ​ദ് സാ​ബീ​ര്‍, റീ​നാ ബീ​ഗം, സാ​ബി​റ, അ​നി​ല മ​ന്മ​ഥ​ന്‍, സു​നി​ത, സി​ന്ധു, റോ​ഷ്‌​ന എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു.