ച​ക്കു​ള​ത്തു​കാ​വി​ല്‍ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ഒ​ക്‌ടോബ​ര്‍ നാലിന്
Sunday, June 30, 2024 6:34 AM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ന​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രാ​റു​ള്ള ച​ക്കു​ള​ത്ത​മ്മ നൃ​ത്ത സം​ഗീ​തോ​ത്സ​വം ഒ​ക്‌ടോ​ബ​ര്‍ നാലി ന് ​ആ​രം​ഭി​ച്ച് 13നു ​സ​മാ​പി​ക്കും.

നാലിനു ​രാ​വി​ലെ എട്ടു മു​ത​ല്‍ സം​ഗീ​താ​ര്‍​ച്ച​ന. സം​ഗീ​താ​രാ​ധ​ന​യ്ക്കു പു​റ​മേ ഭ​ര​ത​നാ​ട്യം, ഡാ​ന്‍​സ്, ക​ഥ​ക​ളി, തി​രു​വാ​തി​ര ഓ​ട്ട​ന്‍​തു​ള്ള​ല്‍, ചാ​ക്യ​ര്‍​കൂ​ത്ത്, പാ​ഠ​കം, കു​ച്ചിപ്പു​ടി, ഉ​പ​ക​ര​ണ സം​ഗീ​തം, തു​ട​ങ്ങി ക്ഷേ​ത്ര ക​ലാ​രൂ​പ​ങ്ങ​ള്‍ അ​ര​ങ്ങേ​റും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തുംനി​ന്നു​ള്ള പ്ര​ഗ​ത്ഭ സം​ഗീ​ത​ഞ്ജ​രു​ടെ സം​ഗീ​താ​രാ​ധ​ന ന​ട​ക്കും. ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം നൃ​ത്ത പ​രി​പാ​ടി.

പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ പ്ര​തി​ഭ​ക​ള്‍​ക്കും ച​ക്കു​ള​ത്തു​കാ​വ് ട്ര​സ്റ്റ് വ​ക സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കു​മെ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി അ​റി​യി​ച്ചു. സം​ഗീ​താ​ര്‍​ച്ച​ന​യി​ലും നൃ​ത്തപ​രി​പാ​ടി​യി​ലും മ​റ്റ് ക്ഷേ​ത്ര ക​ല​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ക്ഷേ​ത്ര ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ വാ​ട്സ്അ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് പേ​രു​ക​ള്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: 0477-2213550, 9188311000, 7012994843.