സ​തീ​ർ​ഥ്യ​നെ കാ​ണാ​ൻ പ്ര​ഭാ​വ​ർ​മ എ​ത്തി
Sunday, June 30, 2024 6:34 AM IST
മാ​ന്നാ​ർ: അ​ര​നൂ​റ്റാ​ണ്ടാ​യി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സൗ​ഹൃ​ദം പു​തു​ക്കാ​ൻ സ​തീ​ർ​ഥ്യ​നെ തേ​ടി സ​ര​സ്വ​തി സ​മ്മാ​ൻ പു​ര​സ്കാ​ര ജേ​താ​വും ക​വി​യും ച​ല​ച്ചി​ത്ര​ഗാ​ന ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ എ​ത്തി. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് അ​രു​ണ​ഗി​രി​യി​ൽ റി​ട്ട. കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കെ.​എ​ൻ. ബാ​ല​കൃ​ഷ്ണ​നെ കാ​ണാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വു​കൂ​ടി​യാ​യ പ്ര​ഭാ​വ​ർ​മ എ​ത്തി​യ​ത്.

പ്ര​ഭാ​വ​ർ​മ 1972ൽ ​പ​രു​മ​ല പ​മ്പാ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ തു​ട​ങ്ങി​യ സൗ​ഹൃ​ദം ഇ​ന്നും ശ്രേ​ഷ്ഠ​മാ​യി ക​രു​തു​ന്ന​വ​രാ​ണ് ഇ​രു​വ​രും.