അമ്പലപ്പുഴ: കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്)യുടെ ആഭിമുഖ്യത്തിൽ കുട്ടനാടൻ സാംസ്കാരിക വേദി രൂപീകരിച്ചു. പ്രവർത്തനോദ്ഘാടനം ഡോ. നെടുമുടി ഹരികുമാർ നിർവഹിച്ചു. കിഡ്സ് പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു.
കാവാലം നാരായണ പണിക്കരുടെ ചരമദിനത്തിൽ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചാണ് വേദി ഉദ്ഘാടനം ചെയ്തത്. ആഗോളതലത്തിൽ നവമാധ്യമങ്ങളുടെ സഹായത്തോടെ കുട്ടനാടൻ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക പരിപാടികൾ, അനുസ്മരണങ്ങൾ അവാർഡുകൾ, പരിശീലനങ്ങൾ, കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കാൻ വേണ്ടിയാണ് ഈ സംരംഭം.
യോഗത്തിൽ പി.എം. കുര്യൻ, ജോസ് അക്കരക്കളം, അഡ്വ. എസ്. സുദർശനകുമാർ, തോമസ് മത്തായി കരിക്കമ്പള്ളിൽ, ജോജോ മാത്യു, കെ. ലാൽജി, ഷൈൻ ജോസഫ് , ബേബി പാറക്കാടൻ, സജി കാവാലം, സി. ജെ.വർഗീസ് , ലാലിച്ചൻ ജോസഫ്, അഡ്വ ബി. സുരേഷ്, സജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.